ബിസിസിഐയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ രണ്ടാഴ്ചത്തേക്ക് സുപ്രീം കോടതി മാറ്റിവെച്ചു

0

ദില്ലി: ലോധ കമ്മറ്റി ശുപാര്‍ശപ്രകാരം രൂപീകരിച്ച ഭരണഘടനയില്‍ മാറ്റം വരുത്താനായി ബിസിസിഐയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ രണ്ടാഴ്ചത്തേക്ക് സുപ്രീം കോടതി മാറ്റിവെച്ചു. ഇന്ന് ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്നായിരുന്നു നേരത്തെ സുപ്രീം കോടതി പറഞ്ഞിരുന്നത്. നിലവിലെ ചട്ടങ്ങളനുസരിച്ച് പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും സ്ഥാനമൊഴിയേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഹര്‍ജി.

ബിസിസിഐയിലോ സംസ്ഥാന അസോസിയേഷനുകളിലോ ആറ് വര്‍ഷം കാലാവധി പൂര്‍ത്തിയക്കുന്നവര്‍ മൂന്ന് വര്‍ഷം ഭാരവാഹിത്വത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് ചട്ടം. നേരത്തെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന ജയ് ഷായുടെ കാലാവധി ജൂണ്‍ അവസാനത്തോടെ കഴിഞ്ഞിരുന്നു. എന്നാല്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയായി സൗരവിന്റെ കാലാവധി അടുത്തയാഴ്ച തീരും. അതേസമയം, ഐപിഎല്‍ നടത്താന്‍ അനുമതി തേടി കേന്ദ്ര സര്‍ക്കാരിന് ബിസിസിഐ കത്തയച്ചു.

Leave A Reply

Your email address will not be published.