അവതാര്‍ രണ്ടാം ഭാഗത്തിന്റെ റിലീസ് മാറ്റിവെച്ചു

0

കൊവിഡിനെത്തുടര്‍ന്ന് അവതാര്‍ രണ്ടാം ഭാഗത്തിന്റെ റിലീസ് മാറ്റിവെച്ചതായി സംവിധായകന്‍ ജെയിംസ് കാമറൂണ്‍ അറിയിച്ചു. അടുത്ത വര്‍ഷം ഡിസംബറിലായിരുന്നു അവതാര്‍ രണ്ട് റിലീസ് തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ 2022 ഡിസംബര്‍ 16നാകും റിലീസ് ചെയ്യുക. ുരിതം തുടരുന്നതിനാലാണ് റിലീസ് മാറ്റിവയ്‌ക്കേണ്ടി വന്നത്. സിനിമയുടെ ചിത്രീകരണം ന്യൂസിലന്‍ഡില്‍ തുടരുകയാണ്. അമേരിക്കയില്‍ നടക്കുന്ന വിര്‍ച്വല്‍ പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്ന അവസ്ഥയാണ്.

റിലീസ് മാറ്റത്തില്‍ ഏറ്റവുമധികം ദുഃഖം എനിക്കാണ്. എന്നാല്‍ ചിത്രത്തിലെ താരങ്ങളുടെ ഗംഭീര പ്രകടനത്തിലും പാണ്ടോറയിലെ കഥാപാത്രങ്ങള്‍ക്കു ജീവന്‍ കൊടുക്കുന്ന വെറ്റാ ഡിജിറ്റലിന്റെ പ്രവര്‍ത്തനങ്ങളിലും പൂര്‍ണ സന്തോഷവാനാണ്. ഡിസ്‌നി സ്റ്റുഡിയോസ് നല്‍കുന്ന പിന്തുണ വളരെ വലുതാണ്. ആരാധകരുടെ പിന്തുണയ്ക്കും നന്ദിയെന്ന് ജെയിംസ് കാമറൂണ്‍ പറഞ്ഞു.

Leave A Reply

Your email address will not be published.