അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘം പഞ്ചാബില്‍ പിടിയില്‍

0

അമൃത്സര്‍: അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘം പഞ്ചാബില്‍ പിടിയിലയി. പതിനൊന്ന് സംസ്ഥാനങ്ങളിലെ 50 ജില്ലകളില്‍ പിടിമുറുക്കിയ ഇവരില്‍ നിന്ന് 27,000 ഓളം ലഹരിവസ്തുക്കളും 70 ലക്ഷം രൂപയും ബര്‍ണാല പോലീസ് പിടിച്ചെടുത്തു. ‘ആഗ്ര ഗാംങ്’ എന്നറിയപ്പെട്ടിരുന്ന സംഘത്തിലെ 20 ഓളം പേര്‍ പിടിയിലായതായി ബര്‍ണാല എസ്.എസ്.പി സന്ദീപ് ഗോയല്‍ വ്യക്തമാക്കി.

ഇവരില്‍ 16 പേര്‍ പഞ്ചാബില്‍ നിന്നും രണ്ടു പേര്‍ ഉത്തര്‍്രേദശില്‍ നിന്നും ഒരാള്‍ ഹരിയാനയില്‍ നിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നുമാണ് പിടിയിലായത്. ലഹരി ഗുളികകള്‍, ക്യാപ്സൂളുകള്‍, ഇന്‍ജക്ഷന്‍ മരുന്നുകള്‍, സിറപ്പുകള്‍ എന്നിവ ഉള്‍പ്പെടെ 27,62,137 ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. 70,03,800 രൂപയും അഞ്ച് വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.

Leave A Reply

Your email address will not be published.