പ്രതിഷേധം ശക്തം : എയര്‍ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

0

ദില്ലി: പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കി. അതേസമയം അഞ്ച് വര്‍ഷത്തെ വേതന രഹിത അവധിയെന്ന ആശയത്തോട് പൈലറ്റുമാര്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍, മറ്റ് വിഭാഗം ജീവനക്കാര്‍ ശക്തമായി തിരുമാനത്തെ എതിര്‍ക്കുകയാണ്. ചിലവ് കുറയ്ക്കാനുള്ള ശ്രമത്തിലാണ് എയര്‍ ഇന്ത്യ. പൈലറ്റുമാരുടെ വേതനം വെട്ടിക്കുറക്കാനും ജീവനക്കാരെ ശമ്പളം ഇല്ലാതെ അവധിയില്‍ പ്രവേശിപ്പിക്കാനുമാണ് തീരുമാനം.

ആറ് മാസം വരെയുള്ള ശമ്പള രഹിത അവധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാം. എന്നാല്‍ ജീവനക്കാരുടെ ഭാഗത്ത് നിന്ന് ശക്തമായ എതിര്‍പ്പാണ് ഈ വിഷയത്തില്‍ ഉണ്ടായത്. എയര്‍ ഇന്ത്യയുടെ തീരുമാനം വ്യോമയാന മന്ത്രാലയ യോഗം ചര്‍ച്ച ചെയ്തു. സ്വകാര്യ കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിടാനാണ് തീരുമാനിച്ചത്. ആ നയമല്ല എയര്‍ ഇന്ത്യ സ്വീകരിച്ചതെന്ന് കേന്ദ്രം വിലയിരുത്തി. ഇന്‍ഡി?ഗോ പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു. കൂടാതെ ശമ്പള രഹിത അവധിക്ക് പുറമെ വേതനം വെട്ടിക്കുറക്കാനും എയര്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. 25,000 രൂപയില്‍ അധികം ഗ്രോസ് സാലറി ഉള്ളവര്‍ക്ക് 50 ശതമാനമാണ് വേതനം വെട്ടിക്കുറച്ചത്.

Leave A Reply

Your email address will not be published.