സീരി എയില്‍ യുവന്റസിന്റെ കിരീടധാരണം വൈകുന്നു ; ഉഡ്നീസെയുമുള്ള മത്സരത്തില്‍ 2-1ന്റെ തോല്‍വി

0

ടൂറിന്‍: ഉഡ്നീസെയുമുള്ള മത്സരത്തില്‍ 2-1 ന്റെ തോല്‍വി പിണഞ്ഞതോടെ സീരി എയില്‍ യുവന്റസിന്റെ കിരീടധാരണം വൈകുന്നു. മറ്റൊരു മത്സരത്തില്‍ ലാസിയോ ഒന്നിനെതിരെ രണ്ട് ഗോളിന് കാഗ്ലിയാരിയെ തോല്‍പ്പിച്ചു. മൂന്ന് മത്സരങ്ങളാണ് ലീഗില്‍ ഇനി അവശേഷിക്കുന്നത്. 35 മത്സരങ്ങളില്‍ 80 പോയിന്റുള്ള യുവന്റസാണ് മുന്നില്‍. ഇത്രയും മത്സരങ്ങളില്‍ 74 പോയിന്റുള്ള അറ്റ്ലാന്‍ഡ രണ്ടാം സ്ഥാനത്താണ്. സെകോ ഫൊഫാന മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് നേടിയ ഗോള്‍ ഉഡിനീസെയ്ക്ക് ജയമൊരുക്കി.

നേരത്തെ പ്രതിരോധതാരം ഡി ലിറ്റിന്റെ ഗോളില്‍ യുവന്റസ് മുന്നിലെത്തി. എന്നാല്‍ നെസ്റ്റോറോവ്സ്‌കി യുവന്റസിനെ ഒപ്പമെത്തിക്കുകയായിരുന്നു. മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാന്‍ കഴിയാതിരുന്നതോടെ ഗോള്‍ഡന്‍ ഷൂവിന് വേണ്ടിയുള്ള പോരാട്ടത്തില്‍ താരം പിന്നിലായി. 30 ഗോളുകളാണ് താരം ഇതുവരെ സ്വന്തമാക്കിയത്. 31 ഗോള്‍ നേടിയ ലാസിയോയുടെ സിറൊ ഇമ്മൊബീലാണ് ഒന്നാമത്. പുലര്‍ച്ചെ നടന്ന മത്സരത്തില്‍ കാഗ്ലിയാരിക്കെതിരെ ഗോള്‍ നേടിയതോടെയാണ് ഇമ്മൊബീല്‍ ഒന്നാമതെത്തിയത്.

Leave A Reply

Your email address will not be published.