ലോക്ക്ഡൗണില്‍ കേളമ്പാക്കത്തേക്ക് നടന്‍ രജനീകാന്തിന്റെ യാത്ര വിവാദത്തില്‍

0

ചെന്നൈ: ലോക്ക്ഡൗണില്‍ കേളമ്പാക്കത്തേക്ക് നടന്‍ രജനീകാന്തിന്റെ യാത്ര വിവാദത്തിലായി. പാസില്ലാതെ യാത്ര ചെയ്തു എന്നാണ് രജനീകാന്തിനെതിരേ വിമര്‍ശനങ്ങളുയരുന്നത്. ജില്ലാന്തര യാത്രയ്ക്ക് പാസ് വേണമെന്നതിനാല്‍ പാസ് എടുത്തിരുന്നോ എന്ന ചോദ്യമുയര്‍ന്നതോടെ രജനീകാന്ത് എടുത്ത പാസ് ഇന്നലെ പുറത്തു വന്നു.

അതോടെയാണ് തീയതിയിലെ മാറ്റത്തെക്കുറിച്ച് ചോദ്യമുയര്‍ന്നത്. മെഡിക്കല്‍ എമര്‍ജന്‍സി എന്ന നിലയിലാണു പാസ് അനുവദിച്ചിരിക്കുന്നത്. 21നാണു രജനീകാന്ത് കേളമ്പാക്കത്തേക്കു പോയത്. പാസിലെ തീയതിയാകട്ടെ 23 ആണ്. ചെങ്കല്‍പെട്ട് ജില്ലയിലെ കേളമ്പാക്കത്തുള്ള ഫാം ഹൗസിലേക്കു കുടുംബത്തോടൊപ്പമാണു താരം കാറില്‍ യാത്ര ചെയ്തത്.

Leave A Reply

Your email address will not be published.