തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധനവ്

0

കൊച്ചി: തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് ഇന്ന് 30 രൂപയും പവന് 240 രൂപയും ഉയര്‍ന്നു. ഇതോടെ ഗ്രാമിന് 4,765 രൂപയായി. പവന് ഇന്ന് 38,120 രൂപയായി.

ഇന്നലെ പവന് 37,880 രൂപയായിരുന്നു കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്റ് ഉയരുന്നതാണ് വില വര്‍ധനയ്ക്കു കാരണം. ഒരു ട്രോയ് ഔണ്‍സിന് 1,900 ഡോളര്‍ പിന്നിട്ടു.

Leave A Reply

Your email address will not be published.