കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പിന്നണി നര്‍ത്തകര്‍ക്ക് സഹായഹസ്തവുമായി നടന്‍ ഹൃത്വിക്ക് റോഷന്‍

0

മുംബൈ: കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ബോളിവുഡിലെ പിന്നണി നര്‍ത്തകര്‍ക്ക് സഹായവുമായി നടന്‍ ഹൃത്വിക്ക് റോഷന്‍ രംഗത്തെത്തി. നൂറ് നര്‍ത്തകരുടെ അക്കൗണ്ടുകളിലേക്കാണ് താരം പണം അയച്ചിരിക്കുന്നത്. എല്ലാവര്‍ക്കും പണം ലഭിച്ചുവെന്നും ഹൃത്വിക്കിന് അവര്‍ നന്ദി അറിയിച്ചുവെന്നും നര്‍ത്തകരുടെ കോര്‍ഡിനേറ്ററായ രാജ് സുരാനി പറയുന്നു.

”ദുരിതം അനുഭവിക്കുന്ന നൂറ് നര്‍ത്തകരെയാണ് ഹൃത്വിക് റോഷന്‍ സഹായിച്ചിരിക്കുന്നത്. പലരും അവരുടെ നാടുകളിലേക്ക് മടങ്ങിയിരുന്നു. പലരും വീടിന്റെ വാടക അടക്കാന്‍ ബുദ്ധിമുട്ടുന്നു. ഒരു ഡാന്‍സര്‍ക്ക് കൊവിഡ് ബാധിച്ചു. ഈ സമയത്താണ് ഹൃത്വിക് റോഷന്‍ അവരെ സഹായിച്ചിരിക്കുന്നത്. നര്‍ത്തകര്‍ക്കെല്ലാം പണം എത്തിയതിന്റെ സന്ദേശങ്ങള്‍ ലഭിച്ചു കഴിഞ്ഞു. എല്ലാവരും താരത്തിന് നന്ദി അറിയിക്കുകയാണ്”; സുരാനി വ്യക്തമാക്കി.

Leave A Reply

Your email address will not be published.