അസമില്‍ 27 ജില്ലകളിലായി ഇരുപത്തിയാറ് ലക്ഷത്തിലധികം പേര്‍ പ്രളയക്കെടുതിയില്‍ ; 123 പേര്‍ മരിച്ചു

0

ദിസ്പൂര്‍: അസമില്‍ 27 ജില്ലകളിലായി ഇരുപത്തിയാറ് ലക്ഷത്തിലധികം പേര്‍ പ്രളയക്കെടുതിയില്‍ കുടുങ്ങി. പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 123 ആയി. ഇതില്‍ 26 പേര്‍ മരിച്ചത് മണ്ണിടിച്ചിലിലാണ്. 294 ദുരിതാശ്വാസ ക്യാമ്പുകളിലായി 47,772 ജനങ്ങളാണ് കഴിയുന്നത്. പ്രളയക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നുണ്ട്.

അതേസമയം വ്യോമസേനയുടെയും ദുരന്ത നിവാരണ സേനയുടെയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജജിതമാണ്. കാസിരംഗ ദേശീയ ഉദ്യാനത്തിന്റെ തൊണ്ണൂറ് ശതമാനവും വെള്ളത്തിനടിയിലാണ്. പ്രളയബാധ്യത മേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നത് നിയന്ത്രിക്കുകയെന്നതാണ് ഇപ്പോള്‍ വെല്ലുവിളിയാകുന്നത്. എന്നാല്‍ ബീഹാറിലും പ്രളയം വലിയ നാശനഷ്ടമാണ് സൃഷ്ടിച്ചത് പത്തു ലക്ഷം ജനങ്ങളാണ് പ്രളയക്കെടുതി നേരിടുന്നത്. ഇതുവരെ 18 പേര്‍ മരിച്ചു.

Leave A Reply

Your email address will not be published.