കോവിഡ് സംശയം : ഉത്തര കൊറിയയില്‍ അതിര്‍ത്തി നഗരമായ കെയ്സോങ്ങില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

0

സോള്‍(ദക്ഷിണ കൊറിയ): കോവിഡ് ഇതുവരെ സ്ഥിരീകരിക്കാത്ത ലോക രാജ്യങ്ങളില്‍ ഒന്നാണ് ഉത്തര കൊറിയ. ന്നാല്‍ ഇപ്പോള്‍ കോവിഡ് സംശയത്തെത്തുടര്‍ന്ന് രാജ്യത്ത് അതിര്‍ത്തി നഗരമായ കെയ്സോങ്ങില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് പ്രസിഡന്റ് കിം ജോങ് ഉന്‍ ശനിയാഴ്ച അടിയന്തര പൊളിറ്റ് ബ്യൂറോ യോഗം വിളിച്ചു ചേര്‍ത്തതായും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയതായുമാണ് റിപ്പോര്‍ട്ട്.

അതേസമയം സംശയിക്കപ്പെട്ട കേസ് സ്ഥിരീകരിച്ചാല്‍, രാജ്യത്തെ ആദ്യ കോവിഡ് കേസാകും ഇത്. ദക്ഷിണ കൊറിയയില്‍ നിന്ന് അനധികൃതമായി അതിര്‍ത്തി കടന്ന് എത്തിയാള്‍ക്കാണ് കോവിഡ് ബാധ സംശയിക്കുന്നത്. ജൂലായ് 19 നാണ് ഇയാള്‍ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഉത്തരകൊറിയയില്‍ മടങ്ങിയെത്തിയത്. നിലവില്‍ ഇയാള്‍ ക്വാറന്റീനിലാണ്. കോവിഡ് സംശയത്തെ തുടര്‍ന്ന് അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും കേസോങ് അടച്ചിടാനും കിം നിര്‍ദേശിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.