ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ കോവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ്

0

കൊല്‍ക്കത്ത: ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ കോവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ്. സഹോദരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്വയം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു ഗാംഗുലി. സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഗാംഗുലിയും ടെസ്റ്റിന് വിധേയാനായത്.

ജൂലായ് 15നാണ് സ്നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചത്. സ്നേഹാശിഷ് ഗാംഗുലിയുടെ ഭാര്യയ്ക്കും ഭാര്യയുടെ മാതാപിതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ഐസൊലേഷനിലായിരുന്നു. ഇതിനു പിന്നാലെ സൗരവ് ഗാംഗുലിയുടെ ബെഹലയിലുള്ള കുടുംബവീട്ടിലേക്ക് സ്നേഹാശിഷ് മാറിയിരുന്നു. ആശുപത്രിയില്‍ ചികില്‍സയിലുള്ള സഹോദരന് രോഗം ഭേദമായി വരുന്നുവെന്നാണ് വിവരം.

സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഗാംഗുലിയും ടെസ്റ്റിന് വിധേയാനായത്. ജൂലായ് 15നാണ് സ്നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചത്. സ്നേഹാശിഷ് ഗാംഗുലിയുടെ ഭാര്യയ്ക്കും ഭാര്യയുടെ മാതാപിതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ഐസൊലേഷനിലായിരുന്നു. ഇതിനു പിന്നാലെ സൗരവ് ഗാംഗുലിയുടെ ബെഹലയിലുള്ള കുടുംബവീട്ടിലേക്ക് സ്നേഹാശിഷ് മാറിയിരുന്നു. ആശുപത്രിയില്‍ ചികില്‍സയിലുള്ള സഹോദരന് രോഗം ഭേദമായി വരുന്നുവെന്നാണ് വിവരം.

Leave A Reply

Your email address will not be published.