പരിക്ക് പൂര്‍ണമായും ഭേദമായില്ല ; യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് തിരിച്ചടി

0

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെ നേരിടാനൊരുങ്ങുന്ന റയല്‍ മാഡ്രിഡിന് തിരിച്ചടി. പരിക്ക് പൂര്‍ണമായും ഭേദമാവാത്തതിനാല്‍ സെര്‍ജിയോ അഗ്യൂറോയ്ക്ക് കളിക്കാനാവില്ലെന്ന് പരിശീലകന്‍ പെപ് ഗാര്‍ഡിയോള വ്യക്തമാക്കി. പ്രീമിയര്‍ ലീഗില്‍ ബേണ്‍ലിക്കെതിരായ മത്സരത്തിലായിരുന്നു അഗ്യൂറോയ്ക്ക് പരിക്കേറ്റത്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന്് വിശ്രമത്തിലാണ് താരം.

റയലിനെതിരെ ആദ്യപാദം സിറ്റി ജയിച്ചിരുന്നു. സിറ്റിയുടെ ഗ്രൗണ്ടിലാണ് രണ്ടാംപാദ മത്സരം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ലൂക്ക് ഷോയ്ക്ക് സീസണ്‍ നഷ്ടമാവും. യുനൈറ്റഡ് പരിശീലകന്‍ ഒലെ ഗണ്ണാര്‍ സോള്‍ഷ്യാര്‍ തന്നെയാണ് ഷോ കളിക്കില്ലെന്നുള്ളത് പുറത്തുവിട്ടത്. സതാംപ്ടണെതിരായ മത്സരത്തിലായിരുന്ന ഷോയ്ക്് പരിക്കേറ്റത്. താരത്തിന് കൂടുതല്‍ സമയം വിശ്രമം വേണ്ടിവരും. പ്രീക്വാര്‍ട്ടറിലെ രണ്ടാം പാദത്തിലും ശേഷിക്കുന്ന മത്സരങ്ങളിലും ലൂക് ഷോ ഉണ്ടായിരിക്കില്ല.

Leave A Reply

Your email address will not be published.