ആര്‍ബിഐ ഗവര്‍ണറുടെ നേതൃത്വത്തിലുള്ള ധനനയ അവലോകന സമിതി യോഗം ഓഗസ്റ്റ് നാലിന്

0

മുംബൈ: ആര്‍ബിഐ ഗവര്‍ണറുടെ നേതൃത്വത്തിലുള്ള ധനനയ അവലോകന സമിതി (എംപിസി) ഓഗസ്റ്റ് നാലിന് യോഗം ചേരും. ധനനയ അവലോകനത്തില്‍ പ്രധാന വായ്പാ നിരക്കില്‍ റിസര്‍വ് ബാങ്ക് 25 ബേസിസ് പോയിന്റുകള്‍ കുറച്ചേക്കുമെന്നാണ് സൂചന ലഭിക്കുന്നത്. തുടര്‍ന്ന് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യോഗം ഓഗസ്റ്റ് ആറിന് വായ്പാ നയം പ്രഖ്യാപിക്കും.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മാക്രോ ഇക്കണോമിക് അന്തരീക്ഷവും വളര്‍ച്ചയെ സംബന്ധിച്ച ആശങ്കകളും എംപിസിയുടെ ഓഫ്-സൈക്കിള്‍ യോഗങ്ങള്‍ അനിവാര്യമാക്കി. മാര്‍ച്ചിലും മെയിലുമായി നടന്ന എംപിസി യോഗങ്ങളിലൂടെ റിപ്പോ നിരക്ക് 115 ബേസിസ് പോയിന്റ് കുറച്ചിരുന്നു. മാംസം, മത്സ്യം, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ഉപഭോക്തൃ വില സൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പ നിരക്ക് ജൂണില്‍ 6.09 ശതമാനമായി ഉയര്‍ന്നു.

Leave A Reply

Your email address will not be published.