കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹ-മരണാനന്തര ചടങ്ങുകള്‍ : കാസര്‍കോട് ഗുരുതരമായ സാഹചര്യമാണെന്ന് അധികൃതര്‍

0

കാസര്‍കോട്: കാസര്‍കോട് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹ-മരണാനന്തര ചടങ്ങുകള്‍ സമ്പര്‍ക്ക വ്യാപനം കൂട്ടുന്നു. ഇങ്ങനെ ചടങ്ങുകളില്‍ പങ്കെടുത്ത 120- ലേറെ പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതിനാല്‍ ഗുരുതരമായ സാഹചര്യമാണെന്നും സമ്പര്‍ക്ക വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ മരണനിരക്ക് കൂടുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

ചെങ്കളപഞ്ചായത്തില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത വധുവും വരനുമടക്കം 46 പേര്‍ക്കും മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 49 പേര്‍ക്കുമാണ് ഇതുവരെ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. ചെമ്മനാട് വിവാഹചടങ്ങില്‍ പങ്കെടുത്ത് 21 പേര്‍ക്കും തൃക്കരിപ്പൂരില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവരും ബന്ധുക്കളുമടക്കം 13 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാഴ്ചക്കിടെ അഞ്ച് പേരാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

സമ്പര്‍ക്കവ്യാപനം അതിവേഗം വര്‍ധിക്കുന്നത് മരണനിരക്ക് ഉയര്‍ത്തുമെന്ന് ഡിഎംഒ അറിയിച്ചു. അതേസമയം തൃക്കരിപ്പൂരിലെ വിവാഹചടങ്ങുമായി ബന്ധപ്പെട്ട സമ്പര്‍ക്ക വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൂടി കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ അര്‍ദ്ധരാത്രിമുതല്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍ വന്നു.

Leave A Reply

Your email address will not be published.