രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം : 24 മണിക്കൂറിനിടെ 52,123 പേര്‍ക്ക് രോഗം

0

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ 24 മണിക്കൂറിനിടെ 52,123 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 775 പേര്‍ കൂടി മരണമടഞ്ഞു. ആകെ 15,83,792 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്, രാജ്യത്ത് ആകെ 34,968 മരണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗമുക്തരായവരുടെ എണ്ണം 10ലക്ഷം കടന്നു. നിലവില്‍ 5,28,242 പേരാണ് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്.

അതേസമയം മഹാരാഷ്ട്രയിലും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലുമാണ് രോഗബാധ ഏറ്റവും കൂടുതല്‍. ഉത്തര്‍പ്രദേശില്‍ മൂവായിരത്തിലേറെ പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. പശ്ചിമ ബംഗാളിലും ബിഹാറിലും പ്രതിദിന രോഗബാധിതര്‍ രണ്ടായിരം കടന്നിട്ടുണ്ട്.

Leave A Reply

Your email address will not be published.