വിദ്യാഭ്യാസ നയം രാജ്യത്ത് നടപ്പാക്കാന്‍ പത്ത് വര്‍ഷമെടുക്കുമെന്ന് ഡോ കെ കസ്തൂരിരംഗന്‍

0

ദില്ലി: പ്രൈമറി ക്‌ളാസുകളില്‍ മാതൃഭാഷയില്‍ പഠനം എന്നത് പൊതുനയമാണെങ്കിലും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുമെന്നും പുതിയ വിദ്യാഭ്യാസ നയം രാജ്യത്ത് നടപ്പാക്കാന്‍ പത്ത് വര്‍ഷമെടുക്കുമെന്നും ഡോ കെ കസ്തൂരിരംഗന്‍ പറയുന്നു. അതേസമയം നയത്തിന്റെ കരട് തയ്യാറാക്കിയത് കസ്തൂരിരംഗന്‍ അദ്ധ്യക്ഷനായ സമിതിയാണ്.

വിദ്യാഭ്യാസ നയം പത്ത് വര്‍ഷം കൊണ്ട് പതുക്കെ നടപ്പാക്കാനാണ് ലക്ഷ്യം. എങ്കിലും സാമ്പത്തികവും മാനവശേഷിയും ഉറപ്പാക്കി കഴിയുന്നതും വേഗം നടപ്പാക്കാനുള്ള ശ്രമവും ഉണ്ടാകുമെന്നാണ് ഡോ കസ്തൂരിരംഗന്‍ വ്യക്തമാക്കിയത്. പ്രൈമറി ക്‌ളാസുകളില്‍ മാതൃഭാഷ നിര്‍ബന്ധം എന്ന വിദ്യാഭ്യാസ നയത്തിലെ നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കില്ല. ലോകത്താകെ 17 ശതമാനം പേര്‍ മാത്രമാണ് ഇംഗ്‌ളീഷ് സംസാരിക്കുന്നത്.

സയന്‍സ് പോലുള്ള വിഷയങ്ങള്‍ മാതൃഭാഷയില്‍ തന്നെ മനസിലാക്കുന്നതാണ് നല്ലത്. എന്നാല്‍ ഇംഗ്‌ളീഷ് തന്നെ പഠിക്കണം എന്ന് പറഞ്ഞാല്‍ നയം അതിനെ തടയില്ല. തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടാകും. ലോകത്തെ നൂറ് വിദേശ സര്‍വ്വകലാശാലകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നിര്‍ദ്ദേശം നയം ആവര്‍ത്തിക്കുന്നു. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave A Reply

Your email address will not be published.