ബാങ്കുകള്‍ കൂടുതല്‍ ചെറുകിട സംരംഭങ്ങളെയും, സ്വയം സഹായ സംഘങ്ങളെയും, കര്‍ഷകരെയും പ്രോത്സാഹിപ്പിക്കണം : പ്രധാനമന്ത്രി

0

ദില്ലി: രാജ്യത്തെ പ്രമുഖ പൊതു സ്വകാര്യ ബാങ്കുകളുടെയും, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും മേധാവികളുമായി നടത്തിയ കൂടികാഴ്ചയില്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് മണിക്കൂര്‍ നീണ്ട വെര്‍ച്വല്‍ കൂടികാഴ്ചയില്‍ രാജ്യത്തെ പ്രധാന ബാങ്കുകളുടെയും, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും മേധാവികള്‍ പങ്കെടുത്തു. സ്ഥിരം വഴിയിലുള്ള ആപേക്ഷകള്‍ എപ്പോഴും പരിഗണിക്കണം എന്നില്ല.

ഒപ്പം പഴയ തിരിച്ചടക്കാത്ത ലോണുകളുടെ പാഠം ഉള്‍ക്കൊണ്ട് ഒരിക്കലും പ്രശ്‌നം ഉണ്ടാക്കാത്ത രീതിയില്‍ ഇത്തരം അപേക്ഷകള്‍ പരിഗണിക്കണം, ബാങ്കുകള്‍ കൂടുതല്‍ ചെറുകിട സംരംഭങ്ങളെയും, സ്വയം സഹായ സംഘങ്ങളെയും, കര്‍ഷകരെയും പ്രോത്സാഹിപ്പിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഇത് പിന്നീട് ബാങ്കുകളുടെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്രഡിറ്റ് വളരാന്‍ ഉപകാരപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിനാല്‍ ധനകാര്യ മേഖലയെ പിന്തുണയ്ക്കുന്ന എല്ലാ നടപടികളും സര്‍ക്കാര്‍ എടുക്കുമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചു. തുടര്‍ന്ന് സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച വിശദമായ മാര്‍ഗ്ഗരേഖ ചര്‍ച്ച ചെയ്തു, സംരംഭങ്ങളെ പിന്തുണയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായി യോഗത്തിന് ശേഷം പ്രധാനമന്ത്രി ട്വിറ്ററില്‍ പറഞ്ഞു.

Leave A Reply

Your email address will not be published.