രാജ്യത്ത് പതിനാറ് ലക്ഷവും കടന്ന് കൊവിഡ് കണക്ക്; 24 മണിക്കൂറിനിടെ 55,079 പുതിയ കേസുകളും 779 മരണങ്ങള്‍ കൂടി

0

മാവൂർ : രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ആ​റ് ല​ക്ഷം പേ​രി​ൽ കോ​വി​ഡ് സാ​ന്പി​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ഇ​ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്.

അ​തേ​സ​മ​യം രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 16 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 55,079 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 16,38,871 ആ​യി.

24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 779 പേ​ർ​ക്കാ​ണ് കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 35,747 ആ​യി ഉ​യ​ർ​ന്നു. ഇ​തി​ൽ 5,000 മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ച​ത് ക​ഴി​ഞ്ഞ ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ലാ​യി​രു​ന്നു.

Leave A Reply

Your email address will not be published.