രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി കൊല്ലത്തെ സ്വകാര്യ ആശുപത്രി അടച്ചു

0

കോഴിക്കോട്: രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി കൊല്ലത്തെ അശ്വനി ആശുപത്രി അടച്ചു. അശ്വനി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആള്‍ക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശുപത്രി അടച്ചത്.

അതേസമയം കോഴിക്കോട് കുന്ദമംഗലം കെഎസ്ഇബിയിലെ കരാര്‍ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന അറുപതോളം കരാര്‍ ജീവനക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്തും.

Leave A Reply

Your email address will not be published.