ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടര്‍ക്കും രോഗിക്കും കൊവിഡ്

0

തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടര്‍ക്കും രോഗിക്കും കൊവിഡ് സ്ഥിരീകരിച്ചു. ശസ്ത്രക്രിയയ്ക്ക് മുമ്പായി നടത്തുന്ന പരിശോധനയിലാണ് രോഗിക്ക് കൊവിഡ് ബാധ കണ്ടെത്തിയത്. അതേസമയം സെന്റിനല്‍ സര്‍വയലന്‍സ് പരിശോധനയിലാണ് ഡോക്ടര്‍ക്ക് രോഗം കണ്ടെത്തിയത്.

ഇരുവരെയും മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ മൂന്ന് പൊലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ മോഷണക്കേസിലെ പ്രതിക്ക് ഇവിടെ രോഗം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസുകാര്‍ക്ക് പരിശോധന നടത്തിയത്. സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരും നിരീക്ഷണത്തിലാണ്.

Leave A Reply

Your email address will not be published.