സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ് ; പവന് 40,000 രൂപ

0

കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധവന് രേഖപ്പെടുത്തി. ഇന്ന് പവന് 40,000 രൂപയായി. ഒരു ഗ്രാമിന് 5000 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില്‍പ്പന നിരക്ക്. ജനുവരി മാസത്തില്‍ നിന്ന് 10,400 രൂപയാണ് 7 മാസം കൊണ്ട് കൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില 1971 ഡോളറാണ് നിരക്ക്.

ജൂലൈ ഒന്നിന് ഗ്രാമിന് 4,520 രൂപയായിരുന്നു നിരക്ക്. പവന് 36,160 രൂപയുമായിരുന്നു. കൊവിഡ് വ്യാപനവും അമേരിക്ക ചൈന വ്യാപാര യുദ്ധവും ഓഹരി വിപണിയിലെ ചാഞ്ചാട്ടവും മൂലം ആഗോള തലത്തില്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപങ്ങള്‍ കൂടുന്നതാണ് വില കുതിച്ചുയരാന്‍ കാരണം.

Leave A Reply

Your email address will not be published.