എറണാകുളം ഇടപ്പള്ളിയില്‍ വാഹനാപകടത്തില്‍ മരിച്ച ആലുവ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

0

കൊച്ചി: എറണാകുളം ഇടപ്പള്ളിയില്‍ വാഹനാപകടത്തില്‍ മരിച്ച ആലുവ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓട്ടോ ഡ്രൈവറായിരുന്ന ആലുവ തായിക്കാട്ടുകര ദേവി വിലാസത്തില്‍ ലക്ഷ്മണന്‍ (51) എന്ന മുരുകനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് ലക്ഷ്മണനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക പഞ്ചായത്ത് തയ്യാറാക്കുകയാണ്. അതേസമയം, കാസര്‍കോട് ഇന്നലെ വൈകിട്ട് മരിച്ച തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുറഹ്മാന് കൊവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

കാസര്‍കോട് ജില്ലയിലെ എട്ടാമത്തെ കൊവിഡ് മരണമാണിത്. കടുത്ത പ്രമേഹ രോഗിയായിരുന്നു അബ്ദുറഹ്മാന്‍. ഇയാളുടെ മകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവിലെ വിവാഹ ചടങ്ങില്‍ ഇയാളുടെ മകന്‍ പങ്കെടുത്തിരുന്നു. ഈ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 13 പേര്‍ക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്.

ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം പി അഷ്റഫും ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. 53 വയസായിരുന്നു. അമിത രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ 29-ാം തിയതിയാണ് രോഗം കൂടിയതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

Leave A Reply

Your email address will not be published.