‘ഫോറന്‍സിക്കി’ന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് പ്രേക്ഷകരിലേക്ക്

0

ടൊവീനോ തോമസ് നായകനായ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘ഫോറന്‍സിക്കി’ന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് തെലുങ്ക് ഒടിടി പ്ലാറ്റ്‌ഫോമായ അഹ വീഡിയോയിലൂടെ വെള്ളിയാഴ്ച സ്ട്രീമിംഗ് ആരംഭിക്കുന്നു. ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമായ മലയാളത്തിലെ ആദ്യ സിനിമയാണ് ഫോറന്‍സിക്.

സയന്‍സ് ഓഫ് ക്രൈം എന്നായിരുന്നു ചിത്രത്തിന്റെ ടാഗ്‌ലൈന്‍. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്ത ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണു നായിക. രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, റേബ മോണിക്ക ജോണ്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങള്‍.

Leave A Reply

Your email address will not be published.