ആലപ്പുഴയിലെ സ്വകാര്യ ലോഡ്ജില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0

ആലപ്പുഴ: ആലപ്പുഴയിലെ സ്വകാര്യ ലോഡ്ജില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെഎസ് അരുണിനെയാണ് ആലപ്പുഴ മായിത്തറയിലെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ചേര്‍ത്തലയിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിയിലെ ഡ്രൈവറായിരുന്നു അരുണ്‍. ആലപ്പുഴ മാരാരിക്കുളം പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. യുവാവ് ആത്മഹത്യ ചെയ്യാന്‍ കാരണം കുടുംബപ്രശ്‌നങ്ങളാണെന്ന് പൊലീസ് പറഞ്ഞു.

Leave A Reply

Your email address will not be published.