ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ ലാബിന് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള ഐസിഎംആര്‍ അനുമതി

0

തിരുവനന്തപുരം: ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി വിഭാഗത്തിനോട് ചേര്‍ന്ന് സജ്ജമാക്കിയ ലാബിന് കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള ഐസിഎംആര്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടെ എന്‍ഐവി ആലപ്പുഴ ഉള്‍പ്പെടെ മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ രണ്ട് ആര്‍ടിപിസിആര്‍ ലാബുകളാണ് ഉള്ളത്. ഇതോടെ പരിശോധനാ ഫലങ്ങള്‍ വേഗത്തില്‍ നല്‍കാനാകുമെന്നും മന്ത്രി പറഞ്ഞു. 100 മുതല്‍ 200 വരെ പ്രതിദിന പരിശോധനകള്‍ നടത്താനാകും.

അതേസമയം ആലപ്പുഴ എന്‍ഐവി, കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തൃശൂര്‍ മെഡിക്കല്‍ കോളേജ്, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, പബ്ലിക് ഹെല്‍ത്ത് ലാബ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കോട്ടയം ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്, കാസര്‍കോട് സെന്റര്‍ യൂണിവേഴ്സിറ്റി, മഞ്ചേരി മെഡിക്കല്‍ കോളേജ്, എറണാകുളം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, കോട്ടയം മെഡിക്കല്‍ കോളേജ്, പാലക്കാട് മെഡിക്കല്‍ കോളേജ്, കൊല്ലം മെഡിക്കല്‍ കോളേജ്, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിങ്ങനെ 17 സര്‍ക്കാര്‍ ലാബുകളിലും 8 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 25 സ്ഥലങ്ങളിലാണ് കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്.

Leave A Reply

Your email address will not be published.