കൊവിഡ് ഗുരുതരമല്ലാത്ത രോഗികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഒമാന്‍ ആരോഗ്യമന്ത്രാലയം

0

മസ്‌കറ്റ്: കൊവിഡ് ഗുരുതരമല്ലാത്ത രോഗികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഒമാന്‍ ആരോഗ്യമന്ത്രാലയം. പുതിയ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് ചെറിയ കൊവിഡ് ലക്ഷണങ്ങള്‍ മുതലുള്ളവരെ വരെ പരിശോധനയില്ലാതെ തന്നെ പോസിറ്റീവ് കേസായി പരിഗണിക്കുകയും ഹെല്‍ത്ത് കെയര്‍ സംവിധാനത്തില്‍ പേര് ചേര്‍ക്കുകയും ചെയ്യും.

ഇവര്‍ 14 ദിവസം വീടുകളിലോ താമസസ്ഥലങ്ങളിലോ ഐസൊലേഷനില്‍ കഴിയേണ്ടതാണ്. മേല്‍നോട്ട ചുമതലയുള്ള ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാതെ ഐസൊലേഷന്‍ അവസാനിപ്പിക്കാന്‍ പാടില്ല. കടുത്ത ജലദോഷം, 38 ഡിഗ്രിക്ക് മുകളില്‍ ശരീരോഷ്മാവ്, ചുമ, ശ്വാസതടസ്സം എന്നിവയാണ് കൊവിഡ് ലക്ഷണങ്ങള്‍. അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാത്രമാണ് സൗജന്യ കൊവിഡ് പരിശോധന ലഭിക്കുന്നത്.

Leave A Reply

Your email address will not be published.