കൊവിഡ് വ്യാപന പ്രതിസന്ധി : മത്സ്യതൊഴിലാളികള്‍ക്ക് 1000 രൂപയുടെ ഭക്ഷ്യകിറ്റ് നല്‍കും

0

തിരുവനന്തപുരം: കൊവിഡ് വ്യാപന സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. തുടര്‍ന്ന് നഗരസഭയുടെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് 1000 രൂപയുടെ ഭക്ഷ്യകിറ്റ് നല്‍കും. ബണ്ട് കോളനിയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് അപകടകരമാണ്. ഓണക്കിറ്റ് വിതരണത്തിന് ശേഷം നഗരസഭയുടെ കിറ്റുകള്‍ വിതരണം ചെയ്യുമെന്നും മേയര്‍ വ്യക്തമാക്കി.

അതേസമയം വഴുതക്കാടുള്ള പൊലീസ് ആസ്ഥാനത്ത് റിസപ്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും രോഗബാധിതരാണ്. ഇതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാനം അടച്ചത്. അടച്ചിടുന്ന ദിവസങ്ങളില്‍ അണുനശീകരണംനടത്തും.

നേരത്തെ പൊലീസ് ആസ്ഥാനത്ത ഒരു ഡ്രൈവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ സേനാംഗങ്ങള്‍ വൈറസ് ബാധിതരാകുന്നത് കണക്കിലെടുത്താണ് പൊലീസുകാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഡിജിപി കര്‍ശമനമാക്കിയത്. 50 വയസ്സിന് മുകലിളിലുള്ള പൊലീസുകാരെ കൊവിഡ് ഫീല്‍ഡ് ഡ്യൂട്ടിക്കോ, ക്രമസമാധാന പാലനത്തിന്റെ ഭാഗമായുള്ള വാഹന പരിശോധനയ്‌ക്കോ നിയോഗിക്കരുത്. 50 വയസ്സിന് താഴെയുള്ളവരാണെങ്കിലും ഗുരുതരമായ മറ്റ് അസുഖങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കണം. പൊലീസ് ക്യാംപുകളില്‍ അതീവ ജാഗ്രത വേണം.

Leave A Reply

Your email address will not be published.