ജന്മശതാബ്ദി : മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന് ആദരമര്‍പ്പിച്ച് തെലങ്കാന സര്‍ക്കാര്‍

0

ഹൈദരാബാദ്: ജന്മശതാബ്ദിയോടനുബന്ധിച്ച് മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന് ആദരമര്‍പ്പിച്ച് തെലങ്കാന സര്‍ക്കാരിന്റെ വെബ്‌സൈറ്റ്. റാവുവിന്റെ രാഷ്ട്രീയ ജീവിതവും, വ്യക്തിജീവിതവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്. ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് തെലങ്കാന സര്‍ക്കാര്‍ മുന്‍പ്രധാനമന്ത്രിയുടെ ജന്‍മശതാബ്ദിയോടനുബന്ധിച്ച് വിഭാവനം ചെയ്തത്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ റാവുവിന്റെ ജീവിത യാത്ര കൂടാതെ, എല്ലാ പരിപാടികളും ഷെഡ്യൂളുകളും രജിസ്‌ട്രേഷന്‍ ഫോമുകളും ഫോട്ടോകളും വീഡിയോകളും ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളും വാര്‍ത്താ ലേഖനങ്ങളും ആഘോഷങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഓര്‍ഡറുകളും വെബ്സൈറ്റില്‍ ലഭിക്കുന്നതാണ്.

Leave A Reply

Your email address will not be published.