രാജ്യത്ത് 24 മണിക്കൂറിനിടെ 57,117 പേര്‍ക്ക് കൊവിഡ് ; 764 പേര്‍ കൂടി മരണപ്പെട്ടു

0

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 57,117 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 764 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16,95,988 ലെത്തി. 36511 പേരാണ് ഇതുവരെ മരിച്ചത്. ചികിത്സയില്‍ ഉള്ളത് 5,65,103 പേരാണ്. 10,94,371 പേര്‍ രോഗമുക്തരായി.

ഇന്നലെ മാത്രം രാജ്യത്ത് 5,25,689 പരിശോധനകള്‍ നടത്തി. ഇതോടെ രാജ്യത്ത് നടത്തിയ സാമ്പിള്‍ പരിശോധനകളുടെ എണ്ണം 1,93,58,659 ആയി. തെലങ്കാനയില്‍ ഇന്ന് 2083 പേര്‍ക്ക് കോവിഡ്. 11 മരണം. ഹൈദരാബാദില്‍ മാത്രം 578 രോഗികള്‍. 17754 പേര്‍ ചികിത്സയില്‍. 64786 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. ആകെ മരണം 530. കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും അയ്യായിരത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗബാധയുണ്ടായത്.

ഉത്തര്‍പ്രദേശില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം നാലായിരം കടന്നു. ബിഹാറില്‍ മൂവായിരത്തിനും തെലങ്കാനയില്‍ രണ്ടായിരത്തിനും അടുത്തെത്തി. ആകെ രോഗബാധയുടെ 65 ശതമാനവും ജൂലൈയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കഴിഞ്ഞ മാസം നടത്തിയ സിറോ സര്‍വ്വേയില്‍ പരിശോധനയ്ക്ക് വിധേയമായവരില്‍ 23 ശതമാനം ആളുകള്‍ക്കും രോഗം വന്ന് പോയതായി കണ്ടെത്തിയിരുന്നു.

Leave A Reply

Your email address will not be published.