വന്ദേ ഭാരത് ദൗത്യം അഞ്ചാം ഘട്ടത്തില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍ ആരംഭിക്കുമെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസി

0

മസ്‌കറ്റ്: വന്ദേ ഭാരത് അഞ്ചാം ഘട്ടത്തില്‍ ഒമാനില്‍ നിന്നും പ്രഖ്യാപിച്ചിരിക്കുന്ന വിമാനങ്ങള്‍ക്കായുള്ള ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍ ആരംഭിക്കുമെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. വന്ദേ ഭാരത് അഞ്ചാം ഘട്ടത്തില്‍ ഒമാനില്‍ നിന്നും ഇന്ത്യയിലേക്ക് 19 വിമാന സര്‍വീസുകളാണ് മസ്‌കറ്റ് ഇന്ത്യന്‍ എംബസി പ്രഖ്യാപിച്ചത്. അതേസമയം ഇതില്‍ എട്ട് സര്‍വീസുകള്‍ കേരളത്തിലേക്കുള്ളതാണെന്നും എംബസിയുടെ അറിയിപ്പില്‍ വ്യക്തമാക്കി.

അഞ്ചാം ഘട്ട സര്‍വീസുകള്‍ ഓഗസ്റ്റ് ആറുമുതല്‍ ആരംഭിക്കും. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം യാത്ര ചെയ്യേണ്ടവര്‍ റൂവിയിലുള്ള എയര്‍ ഇന്ത്യ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണമെന്നും എംബസിയുടെ അറിയിപ്പില്‍ പറയുന്നു. ഗര്‍ഭിണികളും കുട്ടികളും രോഗികളും വിസ കാലാവധി കഴിഞ്ഞവര്‍ക്കുമാണ് വന്ദേ ഭാരത് മിഷന്റെ വിമാന സര്‍വീസില്‍ മുന്‍ഗണന നല്‍കുന്നതെന്നും മസ്‌കറ്റ് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

Leave A Reply

Your email address will not be published.