സ്വര്‍ണ്ണക്കടത്ത് കേസ് : തമിഴ്‌നാട്ടില്‍ മൂന്നു പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു

0

ചെന്നൈ: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ മൂന്നു പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. അനധികൃതമായി എത്തിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച ട്രിച്ചിയില്‍ നിന്നുളള മൂന്ന് ഏജന്റുമാരാണ് കസ്റ്റഡിയിലായത്. കള്ളക്കടത്തിന് നിക്ഷേപകരെ കണ്ടെത്താനും സ്വര്‍ണ്ണം വില്‍ക്കാനും തിരുച്ചിറപ്പള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണവ്യാപാരികളുമായി ഈ മൂന്നു ഏജന്റുമാര്‍ ബന്ധപ്പെട്ടു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ തിരുച്ചിറപ്പള്ളിയിലെ രണ്ട് സ്വര്‍ണ്ണക്കടകളിലെത്തി എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു. അതേസമയം, ഡിഐജി കെ ബി വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍ എത്തി മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുന്നുണ്ട്.

ഇത്തരത്തില്‍ അനധികൃതമായി സ്വര്‍ണ്ണം തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ എത്തിച്ച് വില്‍പന നടത്തിയതിന് മുമ്പ് പിടിയിലായവരെക്കുറിച്ച് വിവരങ്ങള്‍ തേടുകയാണ് ലക്ഷ്യം. ഇന്നലെ പിടികൂടിയ മൂന്നുപേരെയും ചെന്നൈയിലെത്തിച്ചെന്നാണ് അറിയുന്നത്. ഇവരെ ചെന്നെയില്‍ വച്ച് ചോദ്യം ചെയ്യുമെന്നാണ് സൂചന. തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലേക്കും അന്വേഷണം നീളുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത്.

Leave A Reply

Your email address will not be published.