രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 17.5 ലക്ഷം കടന്നു ; ഇന്നലെ മാത്രം 853 മരണം

0

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 17.5 ലക്ഷം കടന്നു ഇന്നലെ മാത്രം 853 പേരാണ് മരണമടഞ്ഞത്. ആകെ മരണം 37,364 ആയി. രാജ്യത്താകെ കോവിഡ് കേസുകള്‍ 17,50,724 ആയി ഉയര്‍ന്നു. ഇതില്‍ 5,67,730 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 11,45,630 പേര്‍ക്ക് രോഗമുക്തി നേടിയിട്ടുണ്ട്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിങ്ങളിലെ സ്ഥിതി ഗുരുതരമാണ്.

322 മരണങ്ങളാണ് മഹാരാഷ്ട്രയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ഏറ്റവുമധികം ആശങ്ക ഉയര്‍ത്തിയത് മുംബൈയാണെങ്കില്‍ ഇപ്പോള്‍ അത് പൂനൈയാണ്. അതേസമയം കേരളത്തില്‍ 10,862 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,779 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. തലസ്ഥാന നഗരമായ തിരുവനന്തപുരത്താണ് ഏറ്റവുമധികം രോഗബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Leave A Reply

Your email address will not be published.