കാസര്‍കോട് ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി ; മരിച്ചത് തൃക്കരിപ്പൂര്‍ സ്വദേശി

0

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ച മുന്‍പ് കോവിഡ് സ്ഥിരീകരിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്ന തൃക്കരിപ്പൂര്‍ സ്വദേശി അസൈനാര്‍ ഹാജി(78 )യാണ് മരിച്ചത്.

കടുത്ത ശ്വാസതടസമുണ്ടായ ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ കാസര്‍കോട് ജില്ലയില്‍ കോവിഡ് മരണം പത്തായി. എന്നാല്‍ ആറ് മരണം മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.