കൊല്ലം ജില്ലാ ജയിലില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു

0

കൊല്ലം: കൊല്ലം ജില്ലാ ജയിലില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ആദ്യം 14 പേരില്‍ സ്ഥിരികരിച്ചിരുന്നു തൊട്ട് പിന്നാലെ 50 പേരില്‍ നടത്തിയ പരിശോധനയില്‍ 24 പേര്‍ക്ക് കൂടി രോഗം സ്ഥിരികരിക്കുകയായിരുന്നു.

അതേസമയം രോഗബാധിതരെ ചികിത്സിക്കുന്നതിന് വേണ്ടി പ്രത്യേക ആശുപത്രി ജയിലില്‍ തുടങ്ങാനാണ് ജയില്‍ അധികൃതരുടെ തീരുമാനം. ജില്ലാ ജയിലിലെ ജീവനക്കാരും നിരിക്ഷണത്തിലാണ്. ജയിലില്‍ കഴിയുന്ന കൂടുതല്‍ പേരെ പരിശോധിക്കാനാണ് ജില്ലാഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.