ടെലിവിഷന്‍ അവതാരക പ്രിയ ജൂനേജയെ മരിച്ച നിലയില്‍ കണ്ടെത്തി

0

ന്യൂഡല്‍ഹി: ടെലിവിഷന്‍ അവതാരക പ്രിയ ജൂനേജ മരിച്ച നിലയില്‍ കണ്ടെത്തി. 24 വയസ്സായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഈസ്റ്റ് ഡല്‍ഹിയിലെ വീട്ടില്‍ താമസിച്ചിരുന്ന പ്രിയ കഴിഞ്ഞ ദിവസം രാവിലെ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

ടെലിവിഷന്‍ ചാനലുകളില്‍ വിനോദ പരിപാടികള്‍ അവതരിപ്പിച്ചാണ് പ്രിയ ശ്രദ്ധേയമാകുന്നത്. തുടര്‍ന്ന് വാര്‍ത്താ അവതാരകയായും ജോലി ചെയ്തു. കോവിഡ് പ്രതിസന്ധിയില്‍ വരുമാനം കുറഞ്ഞതോടെ പ്രിയ സമ്മര്‍ദ്ദത്തിലായിരുന്നു എന്നാണ് സൂചനകള്‍ ലഭിക്കുന്നത്.

Leave A Reply

Your email address will not be published.