പാക്കിസ്ഥാനിലെ മുന്‍നിര ചാനല്‍ ഡോണ്‍ ഹാക്ക് ചെയ്ത് അജ്ഞാത ഹാക്കര്‍ സംഘം

0

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ മുന്‍നിര ചാനല്‍ ഡോണ്‍ ഹാക്ക് ചെയ്ത് അജ്ഞാത ഹാക്കര്‍ സംഘം. ഞായറാഴ്ചയാണ് ഉച്ചകഴിഞ്ഞ് 3.30 ഓടെ പരസ്യത്തിന്റെ സമയത്താണ് പാക്ക് ചാനല്‍ ഹാക്ക് ചെയ്തത്. പരസ്യത്തിനിടെ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക പ്രത്യക്ഷപ്പെടുകയും ഇതോടൊപ്പം ‘സ്വാതന്ത്ര്യദിനാശംസ’ എന്ന സന്ദേശം തെളിയുകയുമായിരുന്നു.

ഇന്ത്യന്‍ പതാകയും സന്ദേശവും കുറച്ചു നേരം സ്‌ക്രീനില്‍ തെളിഞ്ഞ് നിന്നതിനു ശേഷമാണ് അപ്രത്യക്ഷമായത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായും അന്വേഷണം കഴിഞ്ഞാലുടന്‍ തന്നെ അത് പ്രേക്ഷകരെ അറിയിക്കുമെന്നും ചാനല്‍ അധികൃതര്‍ ട്വിറ്ററിലെ ഔദ്യോഗിക പേജിലൂടെ വ്യക്തമാക്കി.

Leave A Reply

Your email address will not be published.