കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ മകള്‍ക്കും കോവിഡ്

0

ബെംഗളുരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് മകളെ ബെംഗളുരു മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. യെദ്യൂരപ്പയ്ക്ക് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.

രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യെദ്യൂരപ്പയും ഇതേ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ അദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം.

Leave A Reply

Your email address will not be published.