കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കൊവിഡ്

0

ചെന്നൈ: അമിത് ഷാ, കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, മകള്‍, യു.പി ബി.ജെ.പി അധ്യക്ഷന്‍, തമിഴ്നാട് ഗവര്‍ണര്‍ തുടങ്ങിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകനും ശിവഗംഗയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവുമായി കാര്‍ത്തി ചിദംബരത്തിനും കൊവിഡ് സ്ഥിരീകരിച്ചു.

ചെറിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂവെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ഹോം ക്വാറന്റീനില്‍ പ്രവേശിച്ചുവെന്നും അതിനാല്‍ അടുത്തകാലത്ത് താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും കാര്‍ത്തി ട്വീറ്റ് ചെയ്തു. അതേസമയം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ ഇപ്പോഴും ചികിത്സയിലാണ്. യു.പിയില്‍ സാങ്കേതിക വിദ്യഭ്യാസ മന്ത്രി ഇന്നലെ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.