കഴക്കൂട്ടം എഫ്‌സിഐ ഗോഡൗണില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഏഴ് പേര്‍ക്ക് കൊവിഡ്

0

തിരുവനന്തപുരം: കഴക്കൂട്ടം എഫ്‌സിഐ ഗോഡൗണില്‍ 74 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ച് ലോറി ഡ്രൈവര്‍മാര്‍ക്കും രണ്ട് ചുമട്ടുതൊഴിലാളികള്‍ക്കുമാണ് കൊവിഡ് ബാധിച്ചത്. ഇന്നലെ നടന്ന പരിശോധനയില്‍ ഡിപ്പോ മാനേജരടക്കം നാല് പേര്‍ക്ക് പോസിറ്റീവായിരുന്നു. അതേസമയം അഞ്ചുതെങ്ങില്‍ ഇന്ന് 50 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 32 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഒരു പഞ്ചായത്ത് ഓഫിസ് ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചു. എന്നാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തി. കൊവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുന്ന ജോലി പൊലീസിനെ ഏല്‍പ്പിച്ചത് ന്യായീകരിക്കാന്‍ ആകില്ല. ആരോഗ്യ പ്രവര്‍ത്തകരിലെ രോഗബാധയ്ക്ക് കാരണം സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്തില്‍ സര്‍ക്കാരിന് വന്ന വീഴ്ച്ചയാണെന്നും ഐഎംഎ പറഞ്ഞു.

കൊവിഡിന്റെ ആദ്യനാളുകളില്‍ കേരളത്തിന് ലഭിച്ച വിജയം കൈവിട്ടുപോകുന്ന അവസ്ഥയാണ് ഇപ്പോള്‍. ആരോഗ്യ വിഷയത്തില്‍ അറിവ് ഉള്ളവരെയാവണം സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന ജോലി ഏല്‍പ്പിക്കേണ്ടത്. സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റുകളുടെ എണ്ണം അടിയന്തരമായി കൂട്ടണം. ക്ലസ്റ്ററാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വീടുകള്‍ തോറും പരിശോധന നടത്തണം. പരിശോധനാ ഫലം കൃത്യമായി അറിയിക്കണം. റിവേഴ്സ് ക്വാറന്റീന്റെ ഭാഗമായി വയോജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം എന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.