നടിയെ ആക്രമിച്ച കേസ് : വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ആറുമാസത്തെ സാവകാശം കൂടി അനുവദിച്ചു

0

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം അംഗീകരിച്ച് വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ആറുമാസത്തെ സാവകാശം കൂടി അനുവദിച്ചു. ലോക്ക് ഡൗണായതിനാല്‍ സുപ്രീംകോടതി നിശ്ചയിച്ച സമയത്തിനകം വിചാരണ പൂര്‍ത്തിയാക്കാനായില്ലെന്ന് ജഡ്ജി നേരിട്ട് സുപ്രീംകോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് ആറുമാസത്തേക്ക് കൂടി സമയം നീട്ടി നല്‍കിയത്. ഇതോടെ കേസിലെ വിചാരണ 2021 ഫെബ്രുവരി മാസത്തിനകം പൂര്‍ത്തിയാക്കിയാല്‍ മതിയാകും.

ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍, കൊവിഡ് വ്യാപിച്ചതോടെ മൂന്ന് മാസത്തോളം വിചാരണ മുടങ്ങിയ സാഹചര്യത്തിലാണ് ജഡ്ജി കോടതിയെ സമീപിച്ചത്. പല തവണ പ്രതികളായ ദിലീപും മറ്റും മേല്‍ക്കോടതികളിലടക്കം ഹര്‍ജി നല്‍കിയതിനാല്‍ കേസിന്റെ വിചാരണ തന്നെ രണ്ടരവര്‍ഷത്തോളം വൈകിയാണ് തുടങ്ങിയത്.

Leave A Reply

Your email address will not be published.