ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് ബിഹാര്‍ സര്‍ക്കാര്‍

0

പട്ന/മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ബിഹാര്‍ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തു. സുശാന്തിന്റെ പിതാവുമായി ഡി.ജി.പി ഗുപ്തേശ്വര്‍ പാണ്ഡെ സംസാരിച്ച ശേഷമാണ് ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.

അതേസമയം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയതായി ജനതാദള്‍ യുണൈറ്റഡ് വക്താവ് സഞ്ജയ് സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. നടി റിയ ചക്രബര്‍ത്തിയുടെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരും സി.ബി.ഐ അന്വേഷണത്തിലേക്ക് പോകുന്നത്. അതിനിടെ, കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സുശാന്തിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ബോംബെ ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി.

Leave A Reply

Your email address will not be published.