മഹാരാഷ്ട്രയെ ഭീതിയിലാഴ്ത്തി മഴ ; 48 മണിക്കൂര്‍ സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ്

0

മുംബൈ: മഹാരാഷ്ട്രയെ ഭീതിയിലാഴ്ത്തി 48 മണിക്കൂര്‍ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. മുംബൈ, താനെ, നോര്‍ത്ത് കൊങ്കണ്‍, റായ്ഗഡ് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ മുംബൈയുടെ താഴ്ന്ന ഭാഗങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. പലയിടത്തും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തുടര്‍ന്ന് വാദല, പരേള്‍ മേഖലകളിലെ ഹാര്‍ബര്‍, മെയ്ന്‍ ലൈനുകളില്‍ സബര്‍ബണ്‍ സര്‍വീസുകള്‍ റദ്ദാക്കി. ദാദര്‍ പ്രഭാദേവി മേഖലയില്‍ വെള്ളം കയറിയതോടെ വിഹാര്‍-അന്തേരി-ബാന്ദ്ര, ബാന്ദ്ര-ചര്‍ച്ച്ഗേറ്റ് റൂട്ടിലുള്ള പ്രത്യേക സബര്‍ബന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു.

Leave A Reply

Your email address will not be published.