സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് മൂന്നു പേര്‍ കൂടി മരിച്ചു

0

തിരുവനന്തപുരം/കാസര്‍ഗോഡ്/കണ്ണൂര്‍: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് മൂന്നു പേര്‍ കൂടി മരിച്ചു. കാസര്‍ഗോഡ് ചാലിങ്കാല്‍ സ്വദേശി പി. ഷംസുദ്ദീന്‍ (47), തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫ് (70) എന്നിവരാണ് മരിച്ചത്.

വൃക്ക രോഗത്തിന് ചികിത്സയിലിരിക്കേയാണ് ഷംസുദ്ദീന് കൊവിഡ് സ്ഥിരീകരിച്ചത്. വടകര വെള്ളികുളങ്ങര സ്വമദശി സുലേഖയാണ് മരിച്ച മൂന്നാമത്തെയാള്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരിച്ചത്.

Leave A Reply

Your email address will not be published.