പ്രശസ്തഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു

0

ചെന്നൈ: പ്രശസ്തഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വളരെ കുറഞ്ഞ അളവില്‍ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളൂ എന്നും അദ്ദേഹം തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ആരാധകരെ അറിയിച്ചു. മൂന്ന് ദിവസമായി ജലദോഷവും പനിയും ശ്വാസതടസ്സവും നെഞ്ചില്‍ അസ്വസ്ഥതയുമായിരുന്നു.

മാറാതെ വന്നതോടെയാണ് പരിശോധനയ്ക്ക് തയ്യാറായത്. തുടര്‍ന്ന് കൊറോണ സ്ഥിരീകരിക്കുകയുമായിരുന്നു. നല്ല ചികിത്സ ലഭിക്കുന്നുന്നതിനാല്‍ ആരും ആശങ്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ തുടരാമായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങളുടെ സുരക്ഷ മാനിച്ച് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.