വെസ്റ്റിന്‍ഡീസ് ഇതിഹാസതാരം ബ്രയാന്‍ ലാറയ്ക്ക് കോവിഡാണെന്ന വാര്‍ത്ത നിഷേധിച്ച് താരം

0

പോര്‍ട്ട് ഓഫ് സ്പെയ്ന്‍: വെസ്റ്റിന്‍ഡീസ് താരം ബ്രയാന്‍ ലാറയ്ക്ക് കോവിഡാണെന്ന വാര്‍ത്ത നിഷേധിച്ച് താരം രംഗത്തെത്തി. കോവിഡ് പരിശോധനയ്ക്ക് വിധേയനായി.

എന്നാല്‍, ഫലം നെഗറ്റീവായിരുന്നുവെന്നും ഇത്തരം നുണപ്രചരണങ്ങള്‍ തന്റെ അടുത്ത ആളുകളില്‍ പരിഭ്രാന്തിയുണ്ടാകാന്‍ കാരണമായെന്നും താരം തന്നെ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നിരവധിയാളുകളാണ് ലാറ കോവിഡ് ബാധിതനാണെന്ന തരത്തിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.