ഫെയിം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പ്രഭാസിന് റെക്കോര്‍ഡ് പ്രതിഫലം

0

ബാഹുബലി എന്ന സിനിമയിലൂടെ ആരാധകരുടെ മനസ് കവര്‍ന്ന പ്രഭാസ് രാജ്യത്ത് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് എന്നാണ് ടൊളിവുഡ് ഡോട് കോം പറയുന്നത്. വലിയ ക്യാന്‍വാസില്‍ മഹാനടി ഫെയിം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കാണ് പ്രഭാസിന് റെക്കോര്‍ഡ് പ്രതിഫലം ലഭിക്കുക. നൂറ് കോടി രൂപയാണ് പ്രഭാസിന് പ്രതിഫലം ലഭിക്കുകയെന്നാണ് വാര്‍ത്ത.

അഭിനയിക്കുന്നതിന് 70 കോടി രൂപ പ്രതിഫലമായും മൊഴിമാറ്റത്തിനുള്ള അവകാശത്തിന്റെ വകയില്‍ 30 കോടി രൂപയുമാകും ലഭിക്കുക. ഇതോടെ ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രതിഫലം വാങ്ങിക്കുന്ന നടനാകും പ്രഭാസ്. നേരത്തെ അതേസമയം എ ആര്‍ മുരുഗദോസിന്റെ ദര്‍ബാര്‍ എന്ന ചിത്രത്തിനായി രജനികാന്ത് 70 കോടി രൂപ പ്രതിഫലം വാങ്ങിച്ചുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പ്രഭാസ് ഒരു പുരാണ കഥയിലും നായകനാകുന്നുവെന്ന് വാര്‍ത്തയുണ്ട്.

Leave A Reply

Your email address will not be published.