സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

0

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഉച്ചയോടെ വീണ്ടും 50 രൂപ കുറഞ്ഞു. ഇന്ന് രാവിലെ ഗ്രാമിന് 5150 രൂപയും പവന് 41200 രൂപയുമായി കുറഞ്ഞത് ഉച്ചയ്ക്ക് ശേഷം വീണ്ടും 50 രൂപ ഗ്രാമിന് കുറഞ്ഞ് 5100 രൂപയും പവന് 40800 രൂപയുമായി. അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 2081.60 ഡോളര്‍ വരെ ഉയര്‍ന്നതിനു ശേഷം 1,985 ഡോളറായി കുറഞ്ഞു.

ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണ വില കുറയാന്‍ പ്രധാന കാരണം. ഡോളര്‍ സൂചിക രണ്ട് വര്‍ഷത്തെ താഴ്ന്ന വിലനിലവാരത്തില്‍ നിന്നും 0.1 % ഉയര്‍ന്നിട്ടുണ്ട്. 2020 മാര്‍ച്ച് 31ന് 1,578 ഡോളറായിരുന്ന അന്താരാഷ്ട്ര വില കഴിഞ്ഞ നാല് മാസം കൊണ്ട് 500 ഡോളറിലധികമാണ് വര്‍ദ്ധിച്ചത്.

Leave A Reply

Your email address will not be published.