അഞ്ചലില്‍ ഭാര്യാ പിതാവിനെ യുവാവ് കുത്തി കൊന്നു

0

കൊല്ലം: അഞ്ചലില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യാ പിതാവിനെ യുവാവ് കുത്തി കൊന്നു. ഇടമുളയ്ക്കല്‍ സ്വദേശിയായ സാംസണാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച മകളുടെ ഭര്‍ത്താവ് സജീറിനെ അഞ്ചല്‍ പോലീസ് പിടികൂടി. സാംസണും സജീറും തമ്മില്‍ വഴക്ക് പതിവായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു.

കഴിഞ്ഞ രാത്രിയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. വഴക്ക് പിന്നെ കൊലപാതകത്തില്‍ എത്തുകയായിരുന്നു. സജീറിന്റെ ആക്രമണത്തില്‍ സാരമായി പരുക്ക് പറ്റി റോഡില്‍ കിടന്ന സാംസണെ നാട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മരണപ്പെടുകയായിരുന്നു.

Leave A Reply

Your email address will not be published.