ഖത്തര്‍ ആകാശത്ത് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഉല്‍ക്കവര്‍ഷം കാണാന്‍ സാധിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്

0

ദോഹ: ഖത്തര്‍ ആകാശത്ത് ബുധന്‍ അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച സൂര്യോദയം വരെ ഉല്‍ക്കവര്‍ഷം കാണാനുള്ള സുവര്‍ണാവസരമാണ് ഖത്തര്‍ നിവാസികളെ കാത്തിരിക്കുന്നതെന്ന് കലണ്ടര്‍ ഹൗസ് അറിയിച്ചു. മണിക്കൂറില്‍ ശരാശരി 60 മുതല്‍ 100 വരെ ഉല്‍ക്കകള്‍ കാണാന്‍ സാധിക്കും.

എല്ലാ വര്‍ഷവും ഉണ്ടാകുന്ന സെലസ്റ്റിയല്‍ ഉല്‍ക്കവര്‍ഷത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടമാണ് ഓഗസ്റ്റ് 12,13 ദിവസങ്ങളില്‍ കാണപ്പെടുകയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് ജ്യോതിശ്ശാസ്ത്രജ്ഞന്‍ ഡോ ബഷീര്‍ മര്‍സൂഖ് വ്യക്തമാക്കി. കൂടാതെ വാനനിരീക്ഷകര്‍ക്ക് ഉപകരണത്തിന്റെ സഹായമില്ലാതെ തന്നെ ഉല്‍ക്കവര്‍ഷം കാണാനാകുമെന്നും ഡിജിറ്റല്‍ ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.