പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ : സൈനികന് വീരമൃത്യൂ

0

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍ തുടര്‍ന്ന് ഒരു സൈനികന്‍ വീരമൃത്യൂ വരിച്ചു. ഒരു ഭീകരനെ സൈന്യം വധിച്ചു. പുല്‍വാമയിലെ കമ്രസിപോറയില്‍ പുലര്‍ച്ചെ സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരുടെ വെടിവയ്പില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു. അതേസമയം കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്നും കശ്മീര്‍ സോണ്‍ പോലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.